20 ശ്രീലങ്കൻ വംശജർ വിദേശത്തേക്ക് കടക്കാൻ കൊച്ചിയിൽ എത്തിയിരുന്നതായി സൂചന. ഏജന്റുമാർ പിടിയിലായെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവർ കൊച്ചി വിട്ടതായാണ് വിവരമുള്ളത്. മനുഷ്യക്കടത്തിന് പദ്ധതിയിട്ടിരുന്നത് മുനമ്പം തീരം വഴി ബോട്ട് മാർഗം വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ്.
മൻസൂർ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണിൽ നിർണായക വിവരങ്ങൾ
ഇങ്ങനെ കടക്കാൻ ശ്രീലങ്കൻ പൗരന്മാരായ 20 പേർ കൊച്ചിയിൽ എത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാൽ ഏജന്റുമാരെന്ന് സംശയിക്കുന്ന രണ്ട് പേരെ തൂത്തുക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇവർ കൊച്ചി വിടുകയായിരുന്നു. കൂടാതെ കൊച്ചിയിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക