മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകളിലെത്തി ഒരു സിനിമ കൂടിയായിരുന്നു ദി പ്രീസ്റ്റ്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണെന്നാണ് പുതിയ വിവരം. ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് റിലീസ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ പുരോഹിതന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന് ബി, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആര്.ഡി ഇല്ലുമിനേഷന്‍സ് എന്നീ കമ്പനികളുടെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് ചിത്രം ഓണ്‍ലൈനില്‍ കാണാനാകും.
സംവാദത്തിനിടെ മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിക്കുന്ന മറുപടി നല്കി നടി
പ്രതികരിക്കാൻ ഇവിടെ എഴുതുക