വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക