ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ബജാജ് ഓട്ടോ വീണ്ടും വിപണിയിൽ സജീവമാകുന്നു. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, തിരിച്ചെത്തുമ്പോൾ വില വർധിക്കുമെന്നും വിവരങ്ങളുണ്ട്. ഏപ്രില്‍ 13 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും പരിമിത കാലത്തേക്ക് ബുക്കിംഗ് നടക്കുകയെന്നാണ് സൂചന.
പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം
അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായാണ് വാഹനം എത്തുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്കൂട്ടറിന് സ്പോര്‍ട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോര്‍ട് മോഡില്‍ ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന് എന്നിവയെല്ലാം സ്കൂട്ടറിന്റെ സവിശേഷതകളാണ്.
പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. പുണെ, ബെംഗളൂരു നഗരങ്ങളില്‍ മാത്രമാണ് സ്കൂട്ടര്‍ ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുക. തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്കൂട്ടറിന്റെ വില്‍പ്പന. പുണെയിലെ ചാകന് പ്ലാന്റില്‍ 2019 സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിരുന്നു. തുടക്കത്തില്‍ പുതിയ ചേതക്ക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക