കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം എ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് കൊണ്ടുപോയത്.
ഞായറാഴ്ച കൊച്ചി പനങ്ങാട്ട് ചതുപ്പിലാണ് യൂസഫലി സഞ്ചരിച്ച വിമാനം ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം ലേക്ഷോര് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികിത്സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്പര്യമെടുത്തിരുന്നു.
രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് എം എ യൂസഫലി അബുദാബിയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക