ഡെറാഡൂണ്‍: ഹരിദ്വാറില്‍ കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ്. ആര്.ടി.പി.സി.ആര്, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ച വിവരം പുറത്തായത്.
കൂടുതല്‍ ആര്.ടി.പി.സി.ആര് പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഹരിദ്വാറില്‍ കുംഭമേള നടക്കുകയാണ്. ദിവസവും ലക്ഷക്കണക്കിനാളുകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. കോവിഡുകാലത്ത് കുംഭമേള നടത്തുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടും മേളയില്‍ നിന്ന് പിന്നാക്കം പോവാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക