ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജീത്തു തെലുങ്ക് പതിപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ദൃശ്യം 2 ലൊക്കേഷനില്‍ മലയാളികളുടെ പ്രിയ കോമ്ബിനേഷനായ പച്ച മാങ്ങ ഉപ്പും മുളകും ചേര്‍ത്തത് കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ഡി2 സെറ്റില്‍ വായില്‍ വെള്ളമൂറുന്ന കോമ്ബിനേഷന്‍. മാങ്ങ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്. ബാക്കപ്പായി മുളക്പൊടിയും, എന്ന കുറിപ്പ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ നടി മീനയും ദൃശ്യം തെലുങ്ക് പതിപ്പിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരുന്നു. നാദിയ മൊയ്ദുവിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. . മലയാളത്തില്‍ ആശാ ശരത് അഭിനയിച്ച ഗീത പ്രഭാകര്‍ ഐപിഎസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നദിയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക