മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന പിന്തുണയില്ലാതെയാണ് ദുൽഖർ സിനിമ ലോകത്തെത്തുന്നത്. എന്നാൽ മമ്മൂട്ടിയോളം തന്നെ മികച്ച വേഷങ്ങൾ നടനെ ഇപ്പോൾ തേടിയെത്തുന്നുണ്ട്. തമിഴ്, തെലുങ്ക് എന്നിവയ്ക്ക് പുറമെ ബോളിവുഡിലും നടൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ചർച്ചയാകുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
‘ലൈഫ് സ്റ്റോറി’ ആൽബത്തിലൂടെ താരമായ റാപ്പര്‍ ബ്ലാക്ക് റോബ് ഇനി ഓർമ്മ
തന്റെ കശ്മീർ യാത്രയുടെ ചിത്രങ്ങളാണ് ദുൽഖർ പങ്കുവച്ചിരിയ്ക്കുന്നത്. കശ്മീരുമായും അതിന്റെ അതിരില്ലാത്ത സൗന്ദര്യത്തിലും താൻ പ്രണയത്തിലാണെന്നാണ് ദുൽഖർ കുറിച്ചിരിയ്ക്കുന്നത്. വിലമതിക്കാനാകാത്ത കാഴ്ചകളാണെന്നും എല്ലാം ഒരു ക്യാൻവാസിൽ വരച്ചിട്ട പെയിന്റിങ് പോലുണ്ടെന്നും ദുൽഖർ പറയുന്നു.
ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം: ശ്രീനിവാസന്
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് കമെന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ആരാധകർക്കൊപ്പം സിനിമാ താരങ്ങളും കമെന്റുകളുമായി എത്തുന്നുണ്ട്. ‘താൻ ബാഗ് പാക്ക് ചെയ്യുകയാണ്’ എന്നാണ് ദുൽഖറിന്റെ സുഹൃത്തും നടനുമായ സണ്ണി വെയിന്‍ കുറിച്ചിരിയ്ക്കുന്നത്. അതേസമയം, കശ്മീരിലെ തനത് വസ്ത്രങ്ങള്‍ പരീക്ഷിക്കാൻ ദുല്‍ഖറിനോട് ഉണ്ണിമുകുന്ദന് ആവശ്യപ്പെടുന്നുണ്ട്. ഉണ്ണി മുകുന്ദന് മറുപടി നൽകാനും ദുൽഖർ മറന്നില്ല. വസ്ത്ര രീതികൾ പരീക്ഷിക്കാൻ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും ശ്രമിക്കുമെന്നും താരം പറഞ്ഞു.
‘മറിയത്തിന് പാവയും നിനക്ക് കാറും തരാം’; ദുല്‍ഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക