ഫഹദ് ഫാസിൽ നായകനായെത്തിയ ജോജിയുടെ റിലീസ് ദിനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ബാബുരാജ് അവതരിപ്പിച്ച ജോമോൻ.
ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ താനാണ് ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോമോൻ എന്ന് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ രംഗം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
‘തിരിച്ചുവരവ് ഇല്ലാത്ത യാത്ര’ എന്ന കുറിപ്പോടെയാണ് ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാന രംഗങ്ങളിൽ ഒന്നാണ് ബാബുരാജ് അവതരിപ്പിച്ച ജോമോനും ഫഹദിന്റെ ജോജിയും കൂടെ വണ്ടിയിൽ പോകുന്നതാണ് രംഗം. ഇതിനു തൊട്ടുപിന്നാലെയാണ് ചിത്രത്തിലെ പ്രധാന സംഭവവികാസങ്ങൾ ഉണ്ടാകുന്നത്.
https://www.facebook.com/watch/?v=129717182411016
ഫഹദ് ഫാസിൽ അവതരിപ്പിച്ച ജോജിയുടെ ചേട്ടൻ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന് തിരിച്ചുവരവാണ് ജോജി എന്ന ചിത്രം എന്നും സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നുണ്ട്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക