നടന് വിവേകിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഖത്തില്‍ ആഴ്ന്നിരിക്കുകയാണ് സിനിമ ലോകം. മരണത്തെ കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റ് വൈറലാവുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം മരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.
‘ലളിതവും നിസ്വാര്‍ത്ഥവുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും. പലരും മരിക്കും. പക്ഷെ, ചിലര്‍ മരണശേഷവും ജീവിക്കുന്നു’ എന്നായിരുന്നു വിവേകിന്റെ വാക്കുകള്‍. നിരവധി പേരാണ് അദ്ദേഹത്തിന്റെ മരണ ശേഷം ഈ ട്വീറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. വിവേക് മരണ ശേഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ എല്ലാവരുടെയും മനസില്‍ ജീവിക്കുമെന്നും ആരാധകര്‍ പറയുന്നു.
വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്സിന് മൂലമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മെഡിക്കല്‍ സംഘം നടത്തിയ പ്രസ് മീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്സിന് മൂലമാവാം ഹൃദയാഘാതം വന്നതെന്ന് ആദ്യം സംശയിച്ചിരുന്നു.
എന്നാല്‍ വിവേക് കാലങ്ങളായി ഹൃദ്രോഗിയായിരുന്നു എന്നും ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തെ ചികിത്സിച്ച വലപളനിയിലെ എസ് ആര് എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് പ്രസ് മീറ്റില്‍ സംസാരിച്ചത്.
எளிய தன்னலமற்ற தூய வாழ்வும் ஓர் நாள் முடிந்துதான் போகிறது! எனினும் பலர் இறப்பர்; சிலரே, இறப்பிற்குப் பின்னும் இருப்பர்!!🙏🏼🙏🏼🙏🏼 pic.twitter.com/Hidua28KJn
— Vivekh actor (@Actor_Vivek) February 26, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക