മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളും മാസ്ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യ മേഖലാ വക്താവ് . മൂന്ന് വയസിൽ താഴെയുള്ള കുട്ടികളെ ഫേസ് ഷീൽഡ് ധരിപ്പിക്കണമെന്നും യുഎഇ നീതി മന്ത്രാലയം സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെ അവർ അഭിപ്രായപ്പെട്ടു.
കളിസ്ഥലങ്ങൾ പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, അംഗീകാരമുള്ള ഫേസ് മാസ്കുകൾ തന്നെ എല്ലാവരും ധരിക്കുകയും വേണമെന്നും ഡോ. ഫരീദ പറഞ്ഞു. ശ്വസന സംബന്ധമായവ ഉൾപ്പെടെ ഗുരുതരമായ അസുഖങ്ങളുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യുഎഇ അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അസ്വസ്ഥത കാരണം മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും അവ എടുത്തുമാറ്റുകയും ചെയ്യുന്ന കുട്ടികൾക്കും ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക