തിരുവനന്തപുരം: രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിലെ ഹൃദയശസ്ത്രക്രിയ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോസര്‍ജറി വിഭാഗത്തിലും അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രമാവും നടത്തുക. രോഗികളെയും ജീവനക്കാരെയും കൂടുതല്‍ പരിശോധനകള്‍ക്കും വിധേയരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക