മന്‍സൂര്‍ വധക്കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള എട്ട് പ്രതികളില്‍ ഏഴ് പേരെ അഞ്ച് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. എന്നാൽ ഒന്നാം പ്രതി ഷിനോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കിയില്ല.
റിമാന്‍ഡിലുള്ള ഏഴ് പ്രതികളെയും ഹാജരാക്കിയത് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്. കൂടാതെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നല്കിയ കസ്റ്റഡി അപേക്ഷയില്‍ പ്രതികളെ കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക