മലയാള സിനിമയില്‍ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ് സാനിയ ഈയപ്പന്. യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തികൂടിയാണ് സാനിയ. സമൂഹമാധ്യമത്തില്‍ സാനിയയുടെ പോസ്റ്റുകള്‍ക്കെല്ലാം വലിയ ആരാധകരുമുണ്ട്. ഇപ്പോഴിതാ മാലിദ്വീപിലെ സാനിയയുടെ വെക്കേഷന് ചിത്രങ്ങളാണ് വൈറലാവുന്നത്. തന്റെ പിറന്നാള്‍ ഇത്തവണ മാലിദ്വീപിലാണ് താരം ആഘോഷിച്ചത്.
ബിക്കിനി ഇട്ട് ബീച്ചില്‍ ഇരിക്കുന്ന സാനിയയുടെ ഹോട്ട് ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങളും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സാനിയ തന്റെ പോസ്റ്റുകളിലൂടെ നിരവധി പേര്‍ക്കാണ് പ്രചോദനമാകുന്നത്. സൈബര്‍ ആക്രമണം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിലും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന വ്യക്തിയാണ് സാനിയ.
കൃഷ്ണന് കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണന്, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറായിരിയ്ക്കുമെന്ന് ഉറപ്പു നല്കുന്ന തരത്തിലാണ് ട്രെയ്ലര്. ഉണ്ണിക്കണ്ണന് എന്ന ഹോംനേഴ്സായാണ് വിഷ്ണു എത്തുന്നത്. ബിയാട്രിസ് എന്നാണ് സാനിയയുടെ കഥാപാത്രത്തിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക