കോട്ടയം: കോട്ടയത്ത് വാക്സിനേഷന് ക്യാംപില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി. ബേക്കര്‍ സ്കൂളിലെ ക്യാംപിലാണ് തുടര്‍ച്ചയായി മൂന്നാംദിവസവും തിരക്ക്. റജിസ്റ്റര്‍ ചെയ്യാതെയും ആളുകളെത്തി.
വാക്സീൻ എടുക്കേണ്ടവർ രജിസ്റ്റർ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു. 6.30 മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയതുമില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം.
അതിനിടെ, സംസ്ഥാനത്ത് വാക്സീൻ ക്ഷാമവും രൂക്ഷമാണ്. കൊയിലാണ്ടി നഗരസഭയിലെ കോവിഡ് വാക്സീന് ക്യാംപ് മാറ്റിവച്ചു. പത്തനംതിട്ട ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ 83 ഇടത്തും വാക്സിനേഷന് മുടങ്ങി. ഏഴ് കേന്ദ്രങ്ങളില്‍ അവശേഷിക്കുന്നത് 3500 ഡോസ് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക