ചെന്നൈ: ഐ പി എല്ലിന്റെ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തന പോരാട്ടത്തില്‍ ജയം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്. മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. അമിത് മിശ്രയുടെ ബൗളിംഗും ശിഖാര്‍ ധവാന്റെ ബാറ്റിംഗുമാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്.
സ്കോര്‍:
മുംബൈ: 137/9
ഡല്‍ഹി: 138/4(19.1)
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ മുംബൈയ്ക്ക് ഡി കോക്കിനെ പെട്ടെന്ന് നഷ്ടമായെങ്കിലും നായകന് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. യാദവ് 25(14) പുറത്തായതോടെ മുംബൈയുടെ പതനവും തുടങ്ങി. രണ്ടിന് 67 എന്ന നിലയിലായിരുന്ന മുംബൈ ആറിന് 84 എന്ന നിലയിലേയ്ക്ക് വീണു. 30 പന്തില്‍ 44 റണ്‍സെടുത്ത രോഹിത് ശര്മ്മയുടേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്. ഇഷാന് കിഷന് 26(28), ജയന്ത് യാദവ് 23(22) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് മുംബൈയെ 137 ല്‍ എത്തിച്ചത്.
അനായാസ ജയം തേടിയിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ശിഖാര്‍ ധവാനും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. സ്മിത്ത് 33 (29) റണ്‍സെടുത്ത് പുറത്തായി.
ടീമിനെ വിജയത്തിലേയ്ക്ക് അടുപ്പിക്കുന്നതിനിടെ ധവാനും 45(42) വീണു. നായകന് ഋഷദ് പന്ത് പെട്ടെന്ന് പുറത്തായെങ്കിലും ലളിത് യാദവും 22( 25) ഹെറ്റ്മേയറും 14(9) ചേര്‍ന്ന് ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക