ഒരു ഇടവേളയ്ക്കു ശേഷം രണ്ടാം വരവിലും ബൈജു സന്തോഷിനെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോളിതാ അവസാനമായി ക്ഷേത്രത്തില്‍ പോയ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ബൈജു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
‘എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. അവസാനമായി ക്ഷേത്രത്തില്‍ പോയത് ദാസേട്ടനൊപ്പമാണ്.
‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയില്‍ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, ‘നീ അമ്പലത്തില്‍ വരുന്നില്ലേയെന്ന്’ എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി.
എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ഞാന്‍ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങള്‍ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം’ എന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക