കുവൈത്ത് :ഇന്ത്യയിൽ നിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും യാത്രക്കാർക്കും കുവൈത്തിലേക്ക് ഇന്ന് മുതൽ വിലക്ക് ഏർപ്പെടുത്തി .
അനിശ്ചിതകാലത്തേക്കാണ്വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അൽപ സമയം മുമ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി ഇന്ത്യയിലെ കോവിഡ് കേസുകൾ രൂക്ഷമായതോടെയാണ് അധികൃതരുടെ നടപടിയെന്നാണ് സൂചന .
ഇതോടെ കൊച്ചിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ ഗാർഹിക തൊഴിലാളികൾ എന്നിവരുമായി കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയർ വൈസ് ജസീറ എയർവെയ്സ് വിമാനങ്ങൾ അവസാന നിമിഷം യാത്ര റദ്ധാക്കി .
ഇന്ത്യ അടക്കം 34 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരത്തെ മുതൽ വിലക്കുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകർ അവരുടെ കുടുംബാംഗങ്ങൾ ,ഗാർഹിക തൊഴിലാളികൾ എന്നിവരെ പ്രവേശിക്കാൻ അനുവദിച്ചിരുന്നു അവരെ കൂടി ഇന്ന് മുതൽ വിലക്കികൊണ്ടാണ് അൽപ സമയം മുമ്പ് സർക്കുലർ പുറത്ത് വന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക