താരദമ്ബതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മകളുടെ വിശേഷങ്ങളാണ് അടുത്തിടെയാണ് പേളിയും ശ്രീനിഷും കൂടുതല്‍ പങ്കുവെക്കുന്നത്. കുഞ്ഞിന്റെ പേര് കുറച്ചുദിവസം മുന്‍പാണ് ഇരുവരും പുറത്തുവിട്ടത്. നിലാ ശ്രീനിഷ് എന്ന പേര് പേളിഷ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
അതേസമയം മകളുടെതായി പേളിയും ശ്രീനിഷും പങ്കുവെച്ച പുതിയ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞിന്റെ ഉറക്കത്തെ കുറിച്ചാണ് ഇരുവരും പറയുന്നത്.
പുലര്‍ച്ചെയായിട്ടും ഉറങ്ങാതെ കളിച്ചിരിക്കുന്ന നിലാ ബേബിയുടെ വീഡിയോ ആണ് പേളി പങ്കുവെച്ചത്. ഒരു നിലാവുളള രാത്രി എന്നാണ് വീഡിയോയ്ക്ക് പേളി നല്കിയ ക്യാപ്ഷന്‍. പിന്നാലെ കുഞ്ഞിനൊപ്പമുളള മറ്റൊരു വീഡിയോ ശ്രീനിഷും പങ്കുവെക്കുകയായിരുന്നു.
ഡാഡിയുടെ കൂടെ നല്ല ഉറക്കമാണല്ലോ നില ബേബി എന്നായിരുന്നു ശ്രീനിഷ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. തുടര്‍ന്ന് ഇതിന് താഴെ പേളിയുടെ കമന്റ് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ഉറക്കാന്‍ എനിക്കും പറ്റും, പറ്റുമെങ്കില്‍ രാത്രി ഉറക്കൂ എന്നാണ് പേളി ശ്രീനിയെ ചലഞ്ച് ചെയ്ത് കമന്റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക