നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമായ ‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമാണ് ‘ബിരിയാണി’. മാര്‍ച്ച് 26ന് ചിത്രം തിയറ്ററുകളില്‍ പ്രദര്ശനത്തിയിരുന്നു.
സജിന്‍ ബാബു ആണ് ബിരിയാണിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാർ. നിതീഷ് ചന്ദ്രൻ ആചാര്യ കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവഹിച്ചു. ജെ. ഷൈലജ, സുർജിത് ഗോപിനാഥ്, ജയചന്ദ്രൻ, അനിൽ നെടുമങ്ങാട്, ശ്യാം റെജി, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക