എറണാകുളത്ത് നാളെ മുതല്‍ കടുത്ത നിയന്ത്രണം. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവർത്തിക്കാവൂ. ഹോട്ടലുകളില്‍ പാഴ്സലിന് മാത്രം അനുമതി. സമയം രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതുവരെയാകും. ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയ്ക്ക് വിലക്ക്.
വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും അനുമതിയുള്ളു. അടുത്ത ഞായറാഴ്ച വരെ തിയറ്ററുകള്‍ അടച്ചിടും. സിനിമ ചിത്രീകരണവും നിര്‍ത്തിവയ്ക്കും. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക