ട്വിറ്റർ അടക്കമുള്ള യൂത്ത് കോൺഗ്രസിന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലെ പേജുകളിലും ഇന്നലെ പങ്കുവച്ച വിഡിയോ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. രോഗം ബാധിച്ച് വെന്റിലേറ്ററിൽ കിടക്കുന്ന സ്ത്രീക്ക് ബിജെപി ഷാൾ അണിഞ്ഞ വ്യക്തി ഗോമൂത്രം നൽകുന്നു എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.
കുപ്പിയിലുള്ള ഗോമൂത്രത്തിനോട് സാമ്യമുള്ള ദ്രാവകമാണ് ഇയാൾ രോഗിയ്ക്ക് നൽകുന്നത് എന്നത് വിഡിയോയിൽ നിന്നും വ്യക്തമാണ്.
എന്നാൽ ഇത് ഗോമൂത്രം തന്നെയാണോ എന്നത് ഉറപ്പില്ല .എന്നിരുന്നാലും വെന്റിലേറ്ററിലുള്ള രോഗിക്ക് പിപിഇ കിറ്റ് ധരിച്ചെത്തിയ പ്രവർത്തകൻ എന്താണ് നൽകുന്നത് എന്ന ചോദ്യം ഉയർത്തി ഒട്ടേറെ പേർ രംഗത്തെത്തി.
ഇതിന് പിന്നാലെ ഒരു സ്ക്രീൻഷോട്ടും വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപിയുടെ ഗുജറാത്തിലെ സംസ്ഥാന നേതാക്കളിൽ ഒരാളായ കിഷോർ ബിന്റൽ ഈ വിഡിയോ മുൻപ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
കോവിഡ് രോഗിയെ സഹായിക്കുന്ന ബിജെപി പ്രവർത്തകൻ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചത്. എന്നാൽ പിന്നീട് ഇദ്ദേഹം വിഡിയോ ഡിലീറ്റ് ചെയ്തെന്നും സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയരുന്നുണ്ട്. ഇത് എവിടെ നിന്നുള്ള വിഡിയോ ആണെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കുന്നില്ല.
Shameful act…
BJP worker giving gaumutra to patient on ventilator.
Have no words left for this ruthless government!! pic.twitter.com/SzGpXahYRE
— Indian Youth Congress (@IYC) April 24, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക