തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
ലോക്ക്ഡൗൺ കേരളത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചിൽ വേണ്ട. ‘ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തിൽ വ്യക്തത വേണം. കടകൾ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതിൽ തെറ്റില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക