സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായിട്ടുണ്ട്.
കൂടാതെ കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും. കടകളുടെ പ്രവർത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക