തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് അഞ്ചിന് തുടങ്ങേണ്ട എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം.
നേരത്തെ ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു.
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക