തൃത്താല: തൃത്താലയില്‍ വിജയമുറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന് അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെതിരെ പരോക്ഷ പരിഹാസവും പിവി അന്‍വര്‍ ഉന്നയിച്ചു.
എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമെന്നും പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകളെന്നുമാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃത്താലയില്‍ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം രംഗത്തെത്തിയതിനു പിന്നാലെയാണ് പിവി അന്‍വറിന്റെ പ്രതികരണം.
ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. തൃത്താലയില്‍ എല്‍ഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക