തമിഴ് സിനിമയിലൂടെയാണ് സമീറ റെഡ്ഡി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായതെങ്കിലും പിന്നീട് മലയാളം ഉൾപ്പെടെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. സിനിമയ്ക്ക് പുറത്തും സമീറ എന്ന വ്യക്തിയെ സ്നേഹിക്കുന്ന നിരവധി പേരുണ്ട്. ബാഹ്യസൗന്ദര്യത്തിൽ കാര്യമില്ലെന്നും കഴിവിലാണ് വിശ്വസിക്കേണ്ടതെന്നും തെളിയിച്ച് നിരവധി തവണ സമീറ തന്റെ ആരാധകർക്ക് മുന്നിലെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.
കഴിഞ്ഞ മാസം സമീറയെയും കുടുംബത്തെയും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധിച്ച വിവരം താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങൾ കോവിഡ് കോവിഡ് മഹാമാരിയിൽ നിന്ന് മുക്തരായെന്ന് അറിയിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീറ ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. സമീറ, ഭര്‍ത്താവ് അക്ഷയ് വര്‍ദെ കൂടാതെ രണ്ട് മക്കൾക്കുമാണ് കോവിഡ് ബാധിച്ചിരുന്നത്. കോവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ യോഗ സഹായിച്ചെന്നും നടി പറഞ്ഞു. ഇപ്പോഴും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് എന്നും താരം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക