ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമില്ലാതെ ലളിതമായി നടത്തുമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്. 149 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ തമിഴ്നാട്ടില്‍ അധികാരം പിടിച്ചെടുത്തത്.
ചെന്നൈയിലെ മറീന ബീച്ചില്‍ പിതാവും പാര്‍ട്ടി തലവനുമായ എം. കരുണാനിധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യപ്രതിജ്ഞ ചടങ്ങിന്റെ തീയതിയും സമയവും തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് ഏഴിന് ചടങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും സ്റ്റാലിന് നന്ദി രേഖെപ്പടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക