നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാർമിക ഉത്തരവാദിത്വമായി ഏറ്റെടുത്ത് രാജി വെക്കാൻ തയ്യാറെന്ന് മുല്ലപ്പള്ളി എഐസിസിയെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അടക്കം കോൺഗ്രസിന് ഏറ്റു വാങ്ങേണ്ടി വന്ന ദാരുണമായ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് മുല്ലപ്പള്ളി രാജി വയ്ക്കാൻ സന്നദ്ധതയറിയിച്ചത്.
അതേസമയം, നിയമസഭാതിരഞ്ഞെടുപ്പ് പരാജയത്തിന്റെ് പശ്ചാത്തലത്തിൽ അടിയന്തരമായി യോഗം വിളിച്ചുചേർക്കാൻ മുല്ലപ്പള്ളിക്ക് കത്തയച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്. രാഷ്ട്രീയകാര്യ സമിതിയും കെപിസിസി എക്സിക്യൂട്ടീവും സംയുക്തമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം ആഴത്തിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താത്തതിന്റെ പരിണിതഫലം കൂടിയാണ് ഈ തോൽവി എന്നും ശരത്ചന്ദ്രപ്രസാദ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക