റായ്പുർ: ഛത്തീസ്ഗഢിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഹാൻഡ് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിക്കുകയും നിരവധി
പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. റായ്പുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഗോലെ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെയാണ് സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞത്. സാനിറ്റൈസർ കുടിച്ച്
അവശരായ ഇവരെ ബിആർ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേർ മരിച്ചു.
രാജു ചുര, വിജയ് കുമാർ ചൗഹാൻ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക