സോഷ്യൽമീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡർ എന്ന പേരിൽ അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശിയാണ് ലിജോ.ഇൻസ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന ആയൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ചടയമംഗലം പൊലീസ് കർണാടകയിലെ ഹൊസൂരിൽ നിന്നാണ് ലിജോയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റൈഡർ മോനെ കയ്യിൽ കിട്ടിയിട്ടുണ്ടെന്ന ക്യാപ്ഷനിലാണ് പൊലീസ് വിവരം പുറത്തുവിട്ടത്.സ്ട്രീറ്റ് റൈഡർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ പെൺകുട്ടിയെ അധിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക