സൂര്യയുടെ പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് നിൽക്കുന്ന സൂര്യയുടെ ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഞാനവേലിനൊപ്പം ഒന്നിക്കുന്ന സിനിമയിലെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
സൂര്യ ആദ്യമായി വക്കീൽ വേഷം അണിയുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യ39 എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന ചിത്രത്തിൽ രജീഷ് വിജയൻ, മണികണ്ഠൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേസമയം വെട്രിമാരന്റെ വാടിവാസൽ, പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എണ്ണിയവയാണ് സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക