ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായ നടിയാണ് അനുസിതാര. താരം ഇപ്പോള്‍ ശരീരഭാരം കുറയ്കകുന്ന തിരക്കിലാണ്. ആറ് കിലോ ഒരു മാസം കൊണ്ടാണ് താരം കുറച്ചത്. ഇപ്പോഴും അത് തുടരുകയാണെന്നും അനു ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു കുറിച്ചു.
തകർപ്പന്‍ മേക്കോവറിലുള്ള തന്റെ ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് വൈറൽ ആയിരുന്നു.ഇപ്പോഴിതാ മെലിഞ്ഞ ലുക്കിലുള്ള തന്റെ പുതിയൊരു ചിത്രം കൂടി താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. വമ്പൻ മാറ്റം എന്നാണ് ചിത്രം കണ്ട് ആരാധകര്‍ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക