കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങുമ്പോൾ ആളുകള്‍ സത്യവാങ്മൂലം കരുതണോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ പൊലീസ് ഇന്ന് തീരുമാനമെടുക്കും.
ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊലീസ് ഇന്ന് യോഗം ചേരും.
കൂലിപ്പണിക്കാര്‍, തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത സാധാരണ ജോലിക്കാര്‍ എന്നിവരുടെ പേരും ഫോണ്‍ നമ്ബറും വാങ്ങിയതിന് ശേഷം യാത്ര ചെയ്യാന്‍ അനുവദിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.
എന്നാല്‍ സമ്ബൂര്‍ണ അടച്ചിടലിലേക്ക് വരുമ്ബോള്‍ ഇത് അനുവദിക്കുമോ എന്നതിലുള്‍പ്പെടെ ഇന്ന് തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക