ഓക്സിജന്‍, വാക്സീന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ സഹായങ്ങളുമായി നിരവധി വിദേശരാജ്യങ്ങളാണ് ഇന്ത്യയെ ചേര്‍ത്തുപിടിക്കുന്നത്.
ഈ സാഹചര്യത്തിലും കോവിഡുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ നിരവധിയാണ്. പാകിസ്ഥാനില്‍ നിന്ന് സഹായം എത്തിച്ചു എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ യിലേക്ക് 50 ആബുലന്‍സ് അയക്കുന്നു മോദിയുടെ ഭരണ നേട്ടം ‘ എന്ന് പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. വീഡിയോയില്‍ കാണുന്ന ആംബുലന്‍സുകള്‍ ഇന്ത്യയിലേക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കാന്‍ തയാറാക്കിയവയല്ല.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്ക് സഹായവുമായി 50 ആംബുലന്‍സുകള്‍ എത്തുന്നതായി പറയുന്ന വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ഇന്‍വിഡ് ടൂളിന്റെ സഹായത്തോടെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തുന്നതിനായി തിരഞ്ഞപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളതെന്ന് മനസിലാക്കാനായി. ഏപ്രില്‍ 28 മുതല്‍ സമാന വീഡിയോ യുട്യൂബില്‍ പങ്കുവച്ചതായി കാണുന്നുണ്ട്.
https://youtu.be/N8CdQFN5XEg
ഇവയെല്ലാം പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആംബുലന്‍സുകള്‍ എന്ന തലക്കെട്ടുകളോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ ഈഥി ഫൗണ്ടേഷന്റെ ആംബുലന്‍സുകളാണ് വീഡിയോയിലുള്ളവയെന്ന് മനസിലാക്കാനാകും. തുടര്‍ന്ന് ഈഥി ഫൗണ്ടേഷന് ഇന്ത്യയിലേക്ക് ആംബുലന്‍സുകള്‍ അയച്ചോ എന്നറിയാന്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ കണ്ടെത്താനായി. ഈഥി ഫൗണ്ടേഷന് ചെയര്മാന് ഫൈസല്‍ ഈഥി സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി നല്കിയതായോ പാകിസ്ഥാന് സഹായം ഇന്ത്യ സ്വീകരിച്ചതായോ വാര്‍ത്തകള്‍ കാണാനായില്ല.
തുടര്‍ന്ന് ഈഥി ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചപ്പോള്‍ സമാനമായ വീഡിയോ കണ്ടെത്താനായി. 2019 ഒക്ടോബര്‍ എട്ടിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിര്‍ത്തി ഗ്രാമമായ ഹട്ടിയാന്‍ ബാലയിലെ ചക്കോത്തിയില് നടന്ന സമാധാന റാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഹായം വാഗ്ദാനം ചെയ്തുള്ള കത്ത് ഫേസ്ബുക്ക് പേജില്‍ കണ്ടെത്താനായി.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പാകിസ്ഥാന് ഇന്ത്യയിലേക്ക് 50 ആംബുലന്‍സുകള്‍ അയച്ചെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക