ലുധിയാന: ലുധിയാനയിലെ തെരുവുകളിൽ കുടുംബത്തെ സഹായിക്കാനായി സോക്സ് വിൽക്കുന്ന പത്തു വയസുകാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ സഹായഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ആൺകുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടിയെ വീഡിയോ കോൾ ചെയ്ത മുഖ്യമന്ത്രി കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു.
കുടുംബത്തെ സഹായിക്കാനാണ് ജോലിക്കിറങ്ങിയതെന്ന് വീഡിയോയിൽ പത്തു വയസുകാരൻ വാൻഷ് സിംഗ് പറയുന്നുണ്ട്. കൂടാതെ തന്റെ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ് അധികമായി നൽകിയ 50 രൂപ അവൻ നിരസിക്കുന്നതും കാണാം.
സോക്സിന്റെ വിലയേക്കാൾ കൂടുതലായി നൽകിയ 50 രൂപ നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസും തന്നെ ആകർഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. അവന്റെ അത്യസന്ധതേയും അന്തസിനേയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.വാൻഷ് സിംഗിന്റെ വിദ്യാഭ്യാസത്തിനുളള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക