ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രമാണ് ജോജി. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഡയലോഗുകളും സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു ട്രോൾ വൈറലായിരിക്കുകയാണ്.
ചിത്രത്തിലെ അവസാന ഭാഗത്തിൽ നായകനായ ജോജി മറ്റൊരു കഥാപാത്രത്തോട് ‘നീയാണല്ലോ കോടതി’ എന്ന് പറയുന്ന ഒരു ഒരു രംഗമുണ്ട്.
ആ രംഗം ദിലീഷ് പോത്തന് പകരം മറ്റു സംവിധായകർ ചെയ്തിരുന്നെങ്കയിൽ എങ്ങനെയാകും എന്നാണ് ട്രോളിൽ കാണിക്കുന്നത്. സംവിധായകരായ പ്രിയദർശൻ, അലി അക്ബർ, പൃഥ്വിരാജ് തുടങ്ങിയവരെയാണ് ട്രോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമല്‍ ടോം ബാബുവാണ് ഈ ട്രോള്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക