കാത്തിരിപ്പിനൊടുവിൽ നായാട്ട് കാണാനായെന്ന് കുഞ്ചാക്കോ ബോബൻ. ചിത്രം തിയറ്ററിൽ കാണാനാവാത്ത ചാക്കോച്ചൻ ഇന്നലെ നെറ്റ്ഫ്ലിക്സിലാണ് സിനിമ കണ്ടത്. കൊവിഡ് വ്യാപനത്താൽ തിയറ്ററുകൾ അടക്കേണ്ടി വന്നപ്പോൾ നായാട്ടിന്റെ പ്രദർശനം നിർത്തി വെച്ചിരുന്നു. അതിനാൽ നിരവധി പേർക്ക് സിനിമ കാണാനായിരുന്നില്ല. അതിന് പരിഹാരമായി ഇനി സിനിമ നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്. ഇന്ന് പുലർച്ച 12 മണിയോടെ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു.
ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാക്കോച്ചൻ നന്ദി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കുമെന്നും ചാക്കോച്ചൻ വ്യക്തമാക്കി. ‘അവസാനം നായാട്ട് കണ്ടു. തിയറ്റർ അനുഭവം നഷ്ടപ്പെട്ടു. മാർട്ടിനും ടീമും ചെയ്തിരിക്കുന്നത് ഗംഭീര സിനിമ തന്നെ. അണിയറ പ്രവർത്തകരിലെ എല്ലാവർക്കും ആശംസകൾ. അസാധ്യ അഭിനേതാക്കളായ ജോജുവിനും നിമിഷക്കും എന്റെ നന്ദി. പിന്നെ പ്രവീൺമൈക്കിൾ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരിക്കും. എല്ലാവർക്കും നന്ദി.’
കുഞ്ചാക്കോ ബോബൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക