ഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് മെയ് 11 (നാളെ) മുതല്‍ അടിയന്തര ഉപയോഗത്തിന് വിതരണം ചെയ്തു തുടങ്ങുമെന്ന് മേധാവി ജി. സതീഷ് റെഡ്ഢി. ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്.
മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഫലം കാണും. ശരീരത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്. കൊവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക