മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താരമാണ് കാവ്യാ മാധവൻ, ദിലീപിനെ വിവാഹം കഴിച്ചതിനു പിന്നാലെ കാവ്യ സിനിമയിൽ നിന്നും പിൻവാങ്ങി നിൽക്കുകയാണ്, ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ വിവാഹം ചെയ്തത് നിഷാൽ ചന്ദ്രനെയാണ്.
എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കാവ്യാ വീണ്ടും സിനിമയിൽ സജീവമായി, പിന്നീട് താരം നടൻ ദിലീപിനെ വിവാഹം കഴിച്ചു.
സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടികാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
മാതൃദിനത്തോട് അനുബന്ധിച്ച് കാവ്യയുടെയും മകളുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, മകളെ മടിയിൽ കിടത്തി കണ്ണെഴുതുന്ന കാവ്യയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക