റിയാദ്: പൊതു – സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ റമദാന് 25 വെള്ളിയാഴ്ച (മെയ് – 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍.
പൊതുമേഖലാ സ്ഥാപനങ്ങള്‍ റദമാന് 24 വ്യാഴാഴ്ച അടയ്ക്കും. ശവ്വാല്‍ ആറിനായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി തുടങ്ങുന്നത്. സ്വകാര്യ മേഖലയില്‍ റമദാന് 29 (മെയ് – 11) ആയിരിക്കും അവധിക്ക് മുമ്ബുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക