സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ട്രോളി നടൻ സിദ്ധാര്‍ത്ഥ്. ഹിമന്ത ബിശ്വ ശര്‍മ്മയെ അദ്ദേഹത്തിന്റെ തന്നെ പഴയൊരു പ്രസ്താവന ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.
‘മാസ്ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കൊവിഡ് ഇല്ല- അസം മുഖ്യമന്ത്രി,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയതു. അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക