എല്ലാവരുടെയും പ്രിയപ്പെട്ട മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. മാമ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവയാൽ സമ്പന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യും.
വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായകമാണ്. കൂടാതെ മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഇരുമ്പിന്റെ അളവ് വിളർച്ചയെ പ്രതിരോധിക്കും.
മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. മാമ്പഴത്തിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക