വിവാഹ വാര്‍ഷിക ദിനത്തില്‍ രകരമായ കുറിപ്പ് പങ്കുവച്ച് ബാലചന്ദ്ര മേനോന്. കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ താന്‍, പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് എന്നാണ് ബാലചന്ദ്ര മേനോന് ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.
ബാലചന്ദ്ര മേനോന്റെ കുറിപ്പ്:
കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍, പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന്… മെയ് 12…. അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി… അച്ഛനായി… മരുമകനായി… അമ്മായി അച്ഛനായി…
എന്തിന് ? അപ്പൂപ്പനായി.. വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം! ദൈവത്തിനു സ്തുതി! എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി!
കോവിഡിന്റെ ക്രൂരമായ ‘മരണ കൊയ്ത്തു’ നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ്? ഏവര്‍ക്കും സുഖാശംസകള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക