തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെക്ക് കടത്തിയ കഞ്ചാവ് എക്സൈസ് പിടികൂടി. കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 10.33 കിലോ കഞ്ചാവാണ് ആലപ്പുഴ കൊച്ചാലുമൂടിന് സമീപത്തുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നും പിടികൂടിയത്.
സംഭവത്തില്‍ രണ്ട് പേരെയും എക്സൈസ് പിടികൂടി. തെക്കേക്കര പോനകം കൈപ്പള്ളിത്തറയില്‍ എം മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയില്‍ എം രാഹുല്‍ (27) എന്നിവരെയാണ് പിടികൂടിയത്. ലോറിയും എക്സൈസ് സംഘംകസ്റ്റഡിയിലെടുത്തു.
ആലപ്പുഴഎക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എന്‍ ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇതിനിടെയാണ് ആലപ്പുഴ കൊച്ചാലുംമൂടിനു സമീപത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെയ്നര്‍ ലോറി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക