സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാനം. കോവിഡ് രോഗബാധ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇത് പ്രകാരം ഗ്രാമങ്ങൾ, തീരദേശങ്ങൾ, ചേരികൾ തുടങ്ങി എല്ലായിടങ്ങളിലും പരിശോധനയ്ക്കായി ബൂത്തുകൾ സ്ഥാപിയ്ക്കും.
പരിശോധന വർധിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 24 മണിക്കൂറും ഈ പരിശോധന ബൂത്തുകൾ പ്രവർത്തിയ്ക്കും. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ ആർടിപിസിആർ ഉടൻ നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ പരിശോധന ബൂത്തുകൾ വരുന്നതോടൊപ്പം തന്നെ കേസുകൾ വർധിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ തന്നെ പ്രതിരോധ നടപടികൾ ശക്തമാക്കുവാനും സംസ്ഥാനം തീരുമാനിച്ചേക്കും.
പ്രതിദിന കൊവിഡ് കണക്ക്; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മലപ്പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക