സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലം രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുൾപ്പെടെ കുടിവെള്ളമെത്തിയ്ക്കാൻ കോവിഡ് സെല്ലുമായി വാട്ടര്‍ അതോറിറ്റി മുന്നോട് വന്നിരിക്കുകയാണ്. ടാങ്കര്‍ ലോറി വഴിയാണ് കുടിവെള്ള വിതരണം. ആദ്യ മൂന്ന് ദിവസങ്ങളിലായി ടാങ്കര്‍ ലോറി വഴി വിതരണം ചെയ്തത് 38.23 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ്. അതോറിറ്റി പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത് ദിനംപ്രതി 3000 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ്.
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാം; നിർദേശം മുന്നോട്ട് വച്ച് അമേരിക്ക
ഏറ്റവും കൂടുതല്‍ കുടിവെള്ളം പ്രതിദിനം നല്‍കിയത് പാലക്കാട് ജില്ലയിലാണ്. കൊല്ലം ജില്ലയില്‍ 1.13 ലക്ഷം ലിറ്ററും, എറണാകുളം ജില്ലയില്‍ 1.10 ലക്ഷം ലിറ്ററും വെള്ളം നല്കി. ജല ശുദ്ധീകരണ ശാലകള്‍, പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ ജീവനക്കാര്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം ഏകോപിപ്പിക്കാന്‍ കോവിഡ് 19 സെല്‍ രൂപീകരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക