സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാകുകയാണ്. 18-45 പ്രായക്കാര്‍ക്കുള്ള വാക്സിന് നല്കാന് മുന്‍ഗണനാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ രജിസ്ട്രേഷന് തുടങ്ങും. തിങ്കള്‍ മുതല്‍ ഇവര്‍ക്കുള്ള വാക്സിന് നല്കി തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഹൗണ്ടേഷൻ, 6.5 കോടി രൂപയുടെ ധനസഹായം
ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ ഇന്ന് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമെന്നോണം സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്.
ലോക്ഡൗണില്‍ വലവിരിച്ച് ‘ഹോട്ട് ആപ്പുകള്‍’; ശ്രദ്ധിച്ചില്ലെങ്കില്‍ ധനവും മാനവും നഷ്ടം; മുന്നറിയിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക