കോവിഡ് സാഹചര്യത്തില്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്ന ഐ.പി.എല്‍ പുനരാരംഭിച്ചാല്‍ താന്‍ കളിക്കാനെത്തുമെന്ന് അറിയിച്ച് രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍. പരിക്ക് മൂലം സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല.
‘ഐ.പി.എല്ലിന് പോകേണ്ടതില്ല എന്നത് ഒരു കടുത്ത തീരുമാനമായിരുന്നു. അത് ശരിക്കും പ്രവചനാതീതമായിരുന്നു, എനിക്ക് പോകാമായിരുന്നു, പക്ഷേ എനിക്ക് എത്ര ഗെയിമുകള്‍ കളിക്കാനാകുമെന്നതില് ഉറപ്പുണ്ടായിരുന്നില്ല.’
‘ഈ സമയത്ത് രാജസ്ഥാന് റോയല്‍സും ഇംഗ്ലണ്ടും എനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ റോയല്സിനൊപ്പമായതിനാല് ടീമുമായി ഒരു നല്ല ബന്ധം വളര്‍ന്നിട്ടുണ്ട്. ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടന്നാല്‍ ഉറപ്പായും ഞാനുമുണ്ടാകും’ ആര്‍ച്ചര്‍ പറഞ്ഞു.
മുന്‍ സീസണുകളില്‍ ബോളിംഗില്‍ റോയല്‍സിന്റെ നട്ടെല്ലായിരുന്നു ആര്‍ച്ചര്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക