‘മന് കി ബാത്’ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നടന് രാജേഷ് തായിലാംഗ്. മന് കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി ശ്രമിക്കണമെന്ന് രാജേഷ് തായിലാംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
”ബഹുമാനപ്പെട്ട നരേന്ദ്ര മോദിജീ, മന് കി ബാത് കേട്ട് മതിയായി. ഇനി രാജ്യത്തെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായി പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം, എന്ന് ഒരു സാധാരണ പൗരന്” എന്നാണ് രാജേഷ് തായിലാംഗിന്റെ ട്വീറ്റ്.
മിര്‍സാപൂര്‍, ഡെല്‍ഹി ക്രൈം, കോമഡി കപ്പിള്‍, സിദ്ധാര്‍ഥ് എന്നീ വെബ് സീരിസ്-സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് തായിലാംഗ്.
आदरणीय @narendramodi @PMOIndia साहब । आपके मन की बात बहुत हुई अब थोड़ी जनता के तन की बात और धन की बात भी हो जाए। आपका -सामान्य नागरिक 🙏
— Rajesh Tailang (@rajeshtailang) May 14, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക